പി എസ് സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിന് ആക്രമണം

0
42

 

കാഞ്ഞങ്ങാട്: ഞായറാഴ്ച പുലര്‍ച്ചെ നീലേശ്വരം ചെറപ്പുറത്ത് വെച്ചാണ് സംഭവം. പി എസ് സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിന് നേരെ സദാചാര പോലീസ് ആക്രമണം. നീലേശ്വരം ചായ്യോത്തെ സാദിഖി (27)നു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സാദിഖിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊയിലാണ്ടിയില്‍ പി എസ് സി പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് വരാന്‍ വണ്ടിയൊന്നും കിട്ടാത്തതിനാല്‍ എത്താന്‍ പുലര്‍ച്ചെയായിരുന്നു. ചായ്യോത്തെ വീട്ടിലേയ്ക്ക് നടന്നുപോകുന്നതിനിടെ ചിറപ്പുറത്ത് എത്തിയപ്പോള്‍ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് സാദിഖ് പരാതിപ്പെട്ടു.

സാദിഖിന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന നാലുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.