പ്രേതശബ്ദം പുറത്ത് വിട്ട് നാസ

0
131

അമേരിക്കയില്‍ ആഘോഷിക്കപ്പെടുന്ന ഹാലോവീന്‍ ഡേയ്ക്ക് പങ്കു ചേര്‍ന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. പ്രേതങ്ങളുടെ ആഘോഷമാണ് ഹാലോവീന്‍. ഭീകരരൂപങ്ങള്‍ കെട്ടി തെരുവില്‍ ഹാലോവീന്‍ ആഘോഷിക്കുന്നവര്‍ക്ക് മികച്ച പശ്ചാത്തല ശബ്ദമാണ് നാസ നല്‍കിയത്. ബഹിരാകാശത്തെ ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍ പുറത്ത് വിട്ടാണ് നാസയുടെ ഹാലോവീന്‍ ആഘോഷം.

ബുധന്റെ അന്തരീക്ഷ അലര്‍ച്ചയും, സൂര്യന്റെ ശബ്ദവും അടക്കം ഗംഭീര ശബ്ദങ്ങളാണ് യൂട്യൂബിലും സൗണ്ട് ക്ലൗഡിലും നാസ പുറത്ത് വിട്ടിരിക്കുന്നത്.

നാസയുടെ വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രകാരന്മാരാണ് ഈ ശബ്ദങ്ങള്‍ ശേഖരിച്ചത്. നാസയുടെ ജൂനോ ബഹിരാകാശ വാഹനം പിടിച്ചെടുത്ത ശബ്ദങ്ങളാണ് പൊതുവായി ഈ പുറത്തുവിട്ട ശബ്ദങ്ങളില്‍ ഉള്ളത്.