ബാങ്കുകളിലെ നീണ്ടനിര ഒഴിവാകുന്നു; ഡിജിറ്റല്‍ ശാഖകളുമായി ബാങ്കുകള്‍

0
43

മുംബൈ: പ്രമുഖ ബാങ്കുകള്‍ ഡിജിറ്റല്‍ ബ്രാഞ്ചുകളിലേക്ക് മാറുന്നു. പ്രയാസമില്ലാതെയും വേഗത്തിലും ഇടപാടു നടത്താന്‍ ഇതിലൂടെ സാധ്യമാകും.

എസ്ബിഐ ഡിജിറ്റല്‍ ബ്രാഞ്ച് ഈ സംവിധാനം മുന്നോട്ടുവെച്ചു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവാണ് എസ്ബിഐ. തത്സമയം അക്കൗണ്ട് തുറക്കല്‍, വ്യക്തിഗത ഡെബിറ്റ് കാര്‍ഡ് തയ്യാറാക്കിനല്‍കല്‍, വീഡിയോ കോണ്‍ഫറന്‍സുവഴി നിക്ഷേപ ഉപദേശം നല്‍കല്‍ തുടങ്ങിയ സൗകര്യങ്ങളുള്ള 250 ലേറെ ഡിജിറ്റല്‍ ശാഖകള്‍ എസ്ബിഐ തുറന്നുകഴിഞ്ഞു. എസ്ബിഐയുടെ വഴിയേയാണ് ബാങ്ക് ഓഫ് ബറോഡയും.

നിലവില്‍ ഡിജിറ്റര്‍ ആയത് പാസ്ബുക്ക് ചേര്‍ത്തല്‍, പണം നിക്ഷേപിക്കല്‍, കെവൈസി വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ്. ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി സ്വകാര്യബാങ്കുകള്‍ക്ക് പിന്നാലെ പൊതുമേഖല ബാങ്കുകളും കേന്ദ്രീകൃത റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ്.

ബാങ്കിന്റെ സേവനങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്താന്‍ എസ്ബിഐ കൊണ്ടുവന്ന ചാറ്റ്ബോട്ട് പരീക്ഷണഘട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക് ഇലക്ട്രോണിക് വെര്‍ച്വല്‍ അസിസ്റ്റന്റ്(ഇവ)സംവിധാനം നടപ്പാക്കിയിരുന്നു.