മലയാളിയായ അജിത്കുമാര്‍ നാവികസേന ഉപമേധാവിയായി ചുമതലയേറ്റു

0
48


ന്യൂഡല്‍ഹി: മലയാളിയായ വൈസ് അഡ്മിറല്‍ അജിത്ത് കുമാര്‍ നാവികസേന ഉപമേധാവിയായി ചുതലയേറ്റു. വൈസ് അഡ്മിറല്‍ കരംബീര്‍ സിങ് ചുമതലയൊഴിഞ്ഞ പദവിയിലേക്കാണ് എറണാകുളം സ്വദേശിയായ അജിത്കുമാര്‍ നിയമിതനായത്.

ഔദ്യോഗിക ചടങ്ങില്‍ വൈസ് അഡ്മിറല്‍ കരംബീര്‍ സിങ്് അജിത്കുമാറിന് ചുമതല കൈമാറി. ഏഴിമല നാഷണല്‍ ഡിഫന്‍സ് അക്കാദമി മേധാവിയായിരുന്നു അജിത്കുമാര്‍. 1981-ല്‍ ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്ന അദ്ദേഹത്തിന് മിസൈല്‍-പീരങ്കി അഭ്യാസത്തില്‍ പ്രാവീണ്യം നേടിയതോടെ 2009-ല്‍ ഫ്‌ളാഗ് റാങ്ക് ലഭിച്ചിരുന്നു.

മുംബൈ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫീസര്‍, ഐഎന്‍സ് ദ്രോണാചാര്യയുടെ കമാന്‍ഡിങ് ഓഫീസര്‍, മാരിടൈം വാര്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍, ഈസ്റ്റേണ്‍ ഫ്‌ളീറ്റ് ഫ്‌ളാഗ് ഓഫീസര്‍, നാവിക ആസ്ഥാനത്തെ എച്ച്.ആര്‍ മേധാവി തുടങ്ങിയ സ്ഥാനങ്ങളും അജിത്കുമാര്‍ വഹിച്ചിട്ടുണ്ട്.