മാനഹാനി ഭയന്നു വീട്ടുകാര്‍: പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു

0
69

അമൃത്സര്‍: കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് രക്തം വാര്‍ന്നു മരിച്ചു. സംഭവം നടന്നത് പഞ്ചാബിലെ ഫസിക ഗ്രാമത്തിലാണ്. ഒക്ടോബര്‍ 25നാണ് 17 കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. മൂന്നു യുവാക്കള്‍ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സഹപാഠിയായ ആണ്‍കുട്ടിയെ പോലീസ് അന്വേഷിക്കുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മാനഹാനി ഭയന്ന് സംഭംവം ആശുപത്രിയില്‍ എത്തിച്ചില്ല. സംഭംവം പോലീസിനെ അറിയിച്ചതുമില്ല. വീടിനുള്ളില്‍തന്നെ കിടത്തുകയാണ് ചെയ്തത്. ഇതേതുടര്‍ന്നാണ് അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായാണ് പെണ്‍കുട്ടി മരിച്ചത്.

11-ാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടി പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂളിലേക്ക് പോകുന്നവഴിയെയാണ് പെണ്‍കുട്ടിയെ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. കൃത്യം നിര്‍വഹിച്ചശേഷം വഴിയരികില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ബന്ധുക്കള്‍ വീട്ടിലെത്തിച്ചു. എന്നാല്‍ വിവരം പുറത്തറിഞ്ഞാല്‍ മാനഹാനി സംഭവിക്കുമെന്ന് കരുതി രക്ഷിതാക്കള്‍ പോലീസിനെ അറിയിക്കാന്‍ തയ്യാറായില്ല.

പോലീസില്‍ വിവരം അറിയിച്ചത് ഗ്രാമവാസിയാണ്. അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നുവെന്നാണ് ജലാലാബാദ് ഡിഎസ്പി അമര്‍ജിത് സിങ് പറയുന്നത്. ഏറെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങളിലൊന്നാണ് ഫസിക. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറയുന്നു.