ഭൂമിയെ മലീമസമാക്കുന്നതില്‍ മനുഷ്യന്റെ പങ്ക് വളരെ വലുതാണ്. അതിന് മറ്റൊരു ഉദാഹരണമാവുകയാണ് അമേരിക്കന്‍ ഫോട്ടോഗ്രാഫറായ കരോളിന് പവര്‍ എടുത്ത കരീബിയന്‍ കടലില്‍ നിന്നുള്ള ചിത്രങ്ങള്‍. ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഹൊണ്ടുറാസിന്റെ കീഴിലുള്ള റൊവാട്ടന്, കായോസ് കൊക്കിനോസ് എന്നീ ദ്വീപുകള്‍ക്ക് സമീപം പല വലിപ്പത്തിലുള്ള വലിയ പ്ലാസ്റ്റിക് ശേഖരം ഇവിടെ കുന്നുകൂടിയിരിക്കുകയാണ്.
പ്ലാസ്റ്റിക് സഞ്ചികള്‍, പാത്രങ്ങള്‍, കുപ്പികള്‍, സ്പൂണ്‍ എന്നിവയെല്ലാമാണ് ഇവിടെ അടിഞ്ഞു കൂടിയിരിക്കുന്നത്. ഇവയുടെ ചിത്രങ്ങള്‍ കരോളിന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കടലില്‍ ഒഴുകി നടക്കുന്ന ഈ മാലിന്യം ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ ജലജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കരീബിയന്‍ ദ്വീപിന് ചുറ്റുമുള്ള പലസ്ഥലത്തും ഇത്തരത്തില്‍ മാലിന്യം അടിഞ്ഞ് കൂടിയിട്ടുണ്ടെന്നാണഅ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.