വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സമരക്കാരെ ബലപ്രയോഗം നടത്തിയെന്ന ആരോപണം

0
36


ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്ദറില്‍ സമരം നടത്തിവന്ന വിരമിച്ച സൈനികരെ പോലീസും അധികൃതരും ചേര്‍ന്ന് നീക്കി. സമരപ്പന്തലുകള്‍ പൊളിച്ചുനീക്കി. രണ്ട് വര്‍ഷത്തിലേറെയായി സമരം ചെയ്തുവെന്ന വിരമിച്ച സൈനികരെയും കുടുംബാംഗങ്ങളെയുമാണ് ബലം പ്രയോഗിച്ച് നീക്കിയത്.

മണ്ണുമാന്തി യന്ത്രങ്ങള്‍ അടക്കമുള്ളവ എത്തിച്ചാണ് സമരപ്പന്തലുകള്‍ പൊളിച്ചുനീക്കിയത്. സമാധാനപരമായാണ് പ്രക്ഷോഭം നടത്തിവന്നതെന്നും എന്നാല്‍ ബലപ്രയോഗം നടത്തിയെന്ന ആരോപണം പോലീസ് നിഷേധിച്ചു. ശബ്ദമലിനീകരണം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി വരുണ്‍ സേഥ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജന്തര്‍മന്ദറില്‍ സമരം നടത്തുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചത്.

ജന്തര്‍മന്ദറില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അധികൃതരുടെ നടപടി. ഹരിത ട്രൈബ്യൂണല്‍ ഒക്ടോബര്‍ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിനെപ്പറ്റി പ്രതിഷേധക്കാരെ അറിയിച്ചിരുന്നു. ജന്തര്‍മന്ദറിയില്‍നിന്ന് ഒഴിയുകയോ കോടതിയില്‍നിന്ന് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് സ്റ്റേ വാങ്ങുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് പോലീസ് അവകാശപ്പെട്ടു.