വാട്ട്സപ്പുകളില് അബദ്ധത്തില്‍ അയച്ച മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഇതുവരെ ഒരു ആപ്പ്ളിക്കേഷന് ഇല്ലായിരുന്നു. എന്നാല്‍ ഇനിമുതല്‍ ആ ഓപ്ഷനുകളും വാട്ട്സപ്പുകളില് ലഭ്യമാകും.
നിങ്ങള്‍ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവര്‍ക്ക് പോകുകയാണെങ്കില്‍ അല്ലെകില്‍ ഏതെങ്കിലും വീഡിയോ നിങ്ങള്‍ അബദ്ധത്തില്‍ ഗ്രൂപ്പുകളിളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യുവാന്‍ സാധ്യമാകുന്നു.
ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറാണ് ഇതിനായി വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെസേജ് അയച്ച് ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.