വാഹനാപകടത്തില്‍ യുപിയില്‍ ആറ് മരണം

0
34

ലക്നോ: കാറും ട്രക്കും കൂട്ടിയിടിച്ച് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആറ് പേര്‍ മരിച്ചു.മരിച്ചവരെല്ലാം കാര്‍ യാത്രക്കാരാണ്.

പിലിഭിത്ത്-ബറേലി ദേശീയപാതയിലാണ് അപകടം നടന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ആറ് പേരെയും പുറത്തെടുത്തത്. മൃതദേഹങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹങ്ങള്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം പുരുഷന്മാരാണ്. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.