തിരുവനന്തപുരം:വൈദ്യുതിക്ക് യൂണിറ്റിന് 14 പൈസ വീതം അധികമായി ഈടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്കി. മൂന്നുമാസത്തേക്ക് അധികതുക ഈടാക്കാനാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയത്.ഈവര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വൈദ്യുതി വാങ്ങുന്നതിന് അധികം പണം ചെലവഴിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കളില്‍നിന്ന് സര്‍ചാര്‍ജ് എന്ന നിലയില്‍ ഈടാക്കാന്‍ തീരുമാനിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
ഏപ്രിലില്‍ വൈദ്യുതിനിരക്ക് യൂണിറ്റൊന്നിന് 10 മുതല്‍ 59 പൈസവരെ കമ്മിഷന് വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ചാര്‍ജ്.
ഏപ്രില്‍ മുതല്‍ ജൂണ്‍വരെ മൂന്നുമാസം 74.60 കോടി രൂപയാണ് അധികച്ചെലവ്. സെപ്റ്റംബര്‍ മുതല്‍ മൂന്നുമാസം എല്ലാവിഭാഗം ഉപഭോക്താക്കളില്‍നിന്നും യൂണിറ്റിന് 14 പൈസവീതം കൂടുതല്‍ ഈടാക്കിയാല്‍ ഈ നഷ്ടം നികത്താമെന്നാണ് ബോര്‍ഡ് അറിയിച്ചത്.
തുടര്‍ന്നുള്ള മാസങ്ങളിലും കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടിവന്നിട്ടുണ്ട്. ഈ നഷ്ടം പരിഹരിക്കാന്‍ ബോര്‍ഡ് പിന്നാലെ കമ്മിഷനെ സമീപിക്കും. വിവിധ വിഭാഗം ഉപഭോക്താക്കളുടെ അഭിപ്രായം ആരാഞ്ഞശേഷമാണ് റെഗുലേറ്ററി കമ്മിഷന് തീരുമാനമെടുക്കുക. എട്ടിന് രാവിലെ 11-ന് കമ്മിഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്താണ് തെളിവെടുപ്പ്.
ഒരുവര്‍ഷം എത്ര വൈദ്യുതി വാങ്ങണമെന്നത് റെഗുലേറ്ററി കമ്മിഷനാണ് നിശ്ചയിക്കുന്നത്. ഇതിലും കൂടുതല്‍ ബോര്‍ഡിന് വാങ്ങേണ്ടിവന്നാല്‍ ആ തുക കമ്മിഷന്റെ അനുമതിക്ക് വിേധയമായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം. ഇങ്ങനെ ചുമത്തുന്ന അധികവില ഇന്ധന സര്‍ച്ചാര്‍ജ് എന്ന പേരിലാണ് അറിയപ്പെടുന്നത്. മൂന്നുമാസത്തിലൊരിക്കല്‍ ബോര്‍ഡ് ഇതിന് കമ്മിഷനെ സമീപിക്കണം.