മമ്മൂട്ടിയുടെ നായികയായി സിനിമയില്‍ തുടക്കംകുറിച്ച ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ശ്വേതാ മേനോന്. പിന്നീട് നാലഞ്ചു സിനിമകളില്‍ നായികയായെങ്കിലും ആരൊക്കെയോ ശ്വേതയ്ക്ക് മാര്‍ഗതടസ്സമായി. ആരോടും മല്‍സരിക്കാനില്ലെന്നു പറഞ്ഞ് ശ്വേത ബോംബെയ്ക്കു വണ്ടികയറി. അവിടെ സൗന്ദര്യ മല്‍സരങ്ങളില്‍ പങ്കെടുത്ത് പ്രശസ്തയായി.
സിനിമയില്‍ അഭിനയിച്ചും മോഡലിംഗില്‍ പങ്കെടുത്തും പണം സമ്പാദിച്ചു. പിന്നീട് കാമസൂത്ര പരസ്യത്തിലൂടെ ലോകപ്രശസ്തയായി. പലേരിമാണിക്യം, പരദേശി, മദ്യവേനല്‍ തുടങ്ങിയ കുറേ സിനിമകളില്‍ അഭിനയിച്ചു.നിരവധി അവാര്‍ഡുകള്‍ വാങ്ങി.
തിരക്കില്‍ നിന്നും തിരക്കിലേക്ക് നീങ്ങവെ ശ്വേതയ്ക്ക് സ്മിതാ പാട്ടീലിന്റെയും ശബ്നാ ആസ്മിയുടെയും സ്ഥാനം കൊടുത്തപ്പോള്‍ ആരുടെയൊക്കെയോ ദൃഷ്ടിദോഷം ശ്വേതയില്‍ പതിഞ്ഞു. നട്ടുച്ചക്ക് അസ്തമയം കണക്കെ മലയാള സിനിമയിലെ മുഖ്യധാരയില്‍ നിന്നും ശ്വേത മാറ്റി നിര്‍ത്തപ്പെട്ടു.