സുരക്ഷാ ഭീഷണി; ജെറ്റ് എയര്‍വേസ് വഴിതിരിച്ചുവിട്ടു

0
38
INDIA-JETAIRWAYS/
INDIA-JETAIRWAYS/

അഹമ്മദാബാദ്: മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ജെറ്റ് എയര്‍വേസ് വിമാനം സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. പുലര്‍ച്ചെ 2.55ന് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 9W339 വിമാനം 3.45ന് അഹമ്മദാബാദില്‍ അടിയന്തിരമായി ലാന്റ് ചെയ്യുകയായിരുന്നു.

ഫോണ്‍വഴി ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിന്റെ അടിയന്തിര ലാന്‍ഡിങ്. ലാന്‍ഡിങിന് ശേഷം യാത്രക്കാരെയെല്ലാം പുറത്തെത്തിച്ച് പരിശോധന നടത്തി. ജെറ്റ് എയര്‍വെയ്‌സ് ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.