100 ശതമാനം ക്യാഷ്ബാക്ക് ഓഫറുമായി ഏയര്‍ടെല്‍

0
44

ന്യൂഡല്‍ഹി : ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ മികച്ച ഓഫറുമായി ഏയര്‍ടെല്‍.349 രുപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 100 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം നല്കുന്ന ഓഫറുമായാണ് എയര്‍ടെല്‍ രംഗത്തെത്തിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ ഏയര്‍ടെല്‍ പേമെന്റ് ബാങ്കുവഴി ഉള്ള റീചാര്‍ജ്‌യായിരിക്കണം.

റിലയന്‍സ് ജിയോ ജിയോ പേമന്റ് ആപ്പ് വഴിയുള്ള റീചാര്‍ജിന് 100 ശതമാനം ക്യാഷ്ബാക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ഓഫറുമായി എയര്‍ടെല്‍ രംഗത്തെത്തിയത്.

349 രുപയുടെ ഓഫറില്‍ 28 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. ഒരു ദിവസം 1 ജിബി എന്ന കണക്കിനാണ് ലഭിക്കുക. ഏയര്‍ടെല്‍ പ്രഖ്യാപിച്ച ഓഫറിന്റെ അവസാന തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഏഴ് മാസത്തിനുള്ളിലാണ് ക്യാഷ് ബാക്ക് ഉപയോക്താവിന് ലഭിക്കുന്നത്.