അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങി നസ്രിയ

0
87

മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രിയ നടി നസ്രിയ നസീം തിരിച്ച്‌ വരവിനൊരുങ്ങുകയാണ്. ഫഹദുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു നസ്രിയ.താന്‍ സിനിമയിലേക്ക് തിരിച്ച് വരുന്നതായി നസ്രിയ തന്നെയാണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

എപ്പോഴാണ് അടുത്ത സിനിമ എന്ന് എവിടെ പോയാലും എല്ലാവരും ചോദിക്കുമായിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ഇവിടെയുണ്ട്. പൃഥ്വിരാജിനും പാര്‍വതിയ്ക്കുമൊപ്പം ഞാനും അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഉണ്ടാവുമെന്നാണ് നസ്രിയ പറഞ്ഞിരിക്കുന്നത്.

അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചു വരവ്. പൃഥ്വിരാജ്, പാര്‍വതി എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം തുടങ്ങും.ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.