അടുത്ത വിജയ് ചിത്രം ‘ഒപ്പ’ത്തിന്റെ റീമേക്ക്?

0
98

ദളപതി വിജയ് നായകനായ മെര്‍സല്‍ ബോക്‌സോഫീസിലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. ചിത്രം 200 കോടി നേട്ടം പിന്നിട്ടാണ് കുതിക്കുന്നത്. മെര്‍സല്‍ വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായതോടെ അടുത്ത വിജയ് ചിത്രത്തേക്കുറിച്ചും പ്രതീക്ഷ ആകാശത്തോളം ഉയര്‍ന്നു.

ഇന്ത്യന്‍ സിനിമാലോകത്തെ അതികായനായ എ ആര്‍ മുരുഗദോസാണ് അടുത്ത വിജയ് ചിത്രം ഒരുക്കുന്നത്. തുപ്പാക്കി, കത്തി എന്നീ ബ്ലോക്ബസ്റ്ററുകള്‍ക്ക് ശേഷം ഈ ടീമിന്റേതായി വരുന്ന സിനിമ ഗംഭീരമാകാനാണ് സാധ്യത.

അടുത്ത വിജയ് ചിത്രം മലയാളത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ‘ഒപ്പം’ റീമേക്ക് ചെയ്യാനാണ് മുരുഗദോസിന്റെ പദ്ധതിയെന്നും കേള്‍ക്കുന്നു.

അങ്ങനെയെങ്കില്‍ അടുത്ത സിനിമയില്‍ വിജയ് കഥാപാത്രം അന്ധനായിരിക്കും. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്ള ഒരു ഗംഭീര ത്രില്ലറായ ഒപ്പം വിജയുടെ ഇമേജിന് ചേരുന്ന വിധം മാറ്റിത്തീര്‍ക്കാനാണ് മുരുഗദോസ് ശ്രമിക്കുന്നത്.