ഇരുണ്ട ദ്രവ്യം (DARK MATTER) ഇനിയും പിടിതരാത്ത ഒരു പ്രഹേളിക

0
175

ഇപ്പോള്‍ നിലവിലുള്ള സിദ്ധാന്തങ്ങള്‍ പ്രകാരം പ്രപഞ്ചത്തിലെ 5% മാത്രമാണ് സാധാരണ ദ്രവ്യം, 27% ഇരുണ്ട ദ്രവ്യം, 68%ഇരുണ്ട ഊര്‍ജം.
സാധാരണ ദ്രവ്യം എന്നാല്‍ പ്രോട്ടോണും ന്യൂട്രോണും എലെക്ട്രോണും ഒക്കെ ചേര്‍ന്ന ബാര്യോനിക് മാറ്റര്‍ (Baryonic Ma-tter). മനുഷ്യനെയും മറ്റു ജീവികളെയും സൂര്യനെയും, പ്രപഞ്ചത്തിലെ മറ്റെല്ലാ ദൃശ്യ വസ്തുക്കളെയും (Observable Objects) നിര്‍മിച്ചിരിക്കുന്നത് സാധാരണ ദ്രവ്യം കൊണ്ടാണ്.

സാധാരണ ദ്രവ്യത്തെ കാണാം സാധാരണ ദ്രവ്യ വസ്തുക്കള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിക്കും. ഇവ പ്രകാശം പുറപ്പെടുവിക്കും ആഗിരണം ചെയുകയും ചെയ്യും. പക്ഷെ ഇരുണ്ട ദ്രവ്യത്തിന് ദ്രവ്യമാനം (mssa) മാത്രമേയുളൂ. അത് സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവര്‍ത്തിക്കില്ല.

അപ്പോള്‍ ഇരുണ്ട ദ്രവ്യം എന്താണ് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഒറ്റവാക്യത്തിലുള്ള ഉത്തരം ഇതാണ്.
ഇരുണ്ട ദ്രവ്യം: സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവര്‍ത്തിക്കാത്ത എല്ലാ ദ്രവ്യവും ഇരുണ്ട ദ്രവ്യം ആയി കണക്കാക്കപ്പെടുന്നു.

എന്താണ് ഈ ഇരുണ്ട ദ്രവ്യം എന്ന് ഇപ്പോഴും കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാലും നമുക്കറിയാവുന്ന ദ്രവ്യം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു ബാര്യോനുകളില്‍ (Baryons) നിന്നും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങള്‍ ഉള്ള അടിസ്ഥാന കണങ്ങളിലൂടെയാണ് ഇരുണ്ട ദ്രവ്യം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ഇപ്പോള്‍ നിലവിലുള്ള അംഗീകരിക്കപ്പെടുന്ന ശാസ്ത്രീയ വിശ്വാസം. ഇപ്പോള്‍ അവയെ ആക്‌സിയന്‍സ് (ax-iosn), സ്റ്ററില്‍ ന്യൂട്രിനോസ് (sterile neutrions) എന്നും വീക്കിലി ഇന്ററാക്ടിങ് മാസ്സിവ് പാര്‍ട്ടിക്കിള്‍സ് (W-IMP) എന്നുമൊക്കെയാണ് വിളിക്കുന്നത്. ഇവയെ ഒന്നും ഇപ്പോഴും കണ്ടെത്തിയിട്ടില്ല. സാധാരണ ദ്രവ്യവുമായി ഗുരുത്വബലത്തിലൂടെ മാത്രം പ്രതിപ്രവര്‍ത്തിക്കുന്നതിനാല്‍ അവയെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടു നിറഞ്ഞ ഒരു പ്രക്രിയ ആയിരിക്കും.

എങ്ങിനെയാണ് ഇരുണ്ട ദ്രവ്യത്തിന്റെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടത്?

ഗാലക്‌സികളും അവയിലെ നക്ഷത്രങ്ങളുമെല്ലാം ഗുരുത്വനിയമങ്ങള്‍ (LAWS OF GRAVITATION) അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. നമ്മുടെ ഗാലക്‌സി് ഉള്‍പ്പെടെയുള്ള പല ഗാലക്‌സികളിലെയും നക്ഷത്രങ്ങളുടെ വേഗതയും അവക്ക് ഗാലക്ടിക് സെന്റെറില്‍ (GALECTIC CENTRE) നിന്നുള്ള അകലവും കണക്കാക്കി നടത്തിയ കണക്കു കൂട്ടലുകളിലാണ് ഗാലെക്‌സികള്‍. ഭൗതികമായി നിരീക്ഷിക്കാന്‍ ആവുന്നതിലും പല മടങ് ദ്രവ്യമാനം ഉള്ളതാണെന്ന് കണ്ടുപിടിക്കപ്പെട്ടത്. ഗുരുത്വബല കണക്കുകൂട്ടലുകളിലൂടെ കണ്ടെത്തിയ ദ്രവ്യമാനത്തില്‍ നിന്നും നേരിട്ടുള്ള നിരീക്ഷണത്തിലൂടെ കണ്ടെത്താവുന്ന ദ്രവ്യമാനത്തെ കുറക്കുമ്പോള്‍ കിട്ടുന്ന നേരിട്ട് നിരീക്ഷിക്കാന്‍ ആവാത്ത ദ്രവ്യത്തെ ഇരുണ്ട ദ്രവ്യം (DARK MATTER) എന്ന് നാമകരണം ചെയ്യുകയായിരുന്നു.