ലഖ്നൗ : മീററ്റിലെ ജാനി ഗ്രാമത്തില്‍ നൂറുവയസ്സുള്ള വൃദ്ധയെ ബലാത്സംഗംചെയ്തു കൊന്നു.അമിതമായി മദ്യപിച്ചെത്തിയ അങ്കിത് പുനിയ എന്ന യുവാവാണ് ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
വാര്‍ധക്യസഹജമായ അസ്വാസ്ഥ്യങ്ങള്മൂലം കിടപ്പിലായിരുന്നു വൃദ്ധ.സഹോദരനൊപ്പം കഴിയുകയായിരുന്ന വൃദ്ധയെ മദ്യപിച്ചെത്തിയ യുവാവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. എന്നാല്‍, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.