ഒഹരി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

0
51

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി റെക്കോഡ് നേട്ടംനല്‍കിയ ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്സ് 36.11 പോയന്റ് താഴ്ന്ന് 33230.05ലും നിഫ്റ്റി 24.50 പോയന്റ് നഷ്ടത്തില്‍ 10339.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1398 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1320 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഓഹരി വില എട്ട് ശതമാനത്തോളം ഉയര്‍ന്നു. ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, വിപണി നഷ്ടത്തിലായിരുന്നിട്ടും ആക്സിസ് ബാങ്ക് മികച്ചനേട്ടമുണ്ടാക്കി. വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഐടിസി, ലുപിന്‍, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.