ഓഹരി വിപണി തുടക്കം നഷ്ടത്തില്‍

0
43


മുംബൈ: തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്‌സ് ആറുപോയന്റ് താഴ്ന്ന് 33,259ലും നിഫ്റ്റി എട്ടു പോയന്റ് നഷ്ടത്തില്‍ 10,355ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1079 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 706 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, സിപ്ല, ഐസിഐസിഐ ബാങ്ക്, തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയവയുടെ ഓഹരികളാണ് നഷ്ടത്തിലായിരിക്കുന്നത്.