കുവൈത്തിലെ മന്ത്രിസഭ രാജിവെച്ചു

0
45

കുവൈത്ത് സിറ്റി: കുവൈത്തിലെ മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍-മുബാറക് അല്‍-ഹാമദ് അല്‍ സബ രാജിക്കത്ത് അമീര്‍ ശൈഖ് സബാ അല്‍ -അഹമ്മദ് അല്‍-ജാബിര്‍ അല്‍സബയ്ക്ക് കൈമാറി.

മന്ത്രിസഭയുടെ രാജി സ്വീകരിച്ച അമീര്‍ അടുത്ത മന്ത്രിസഭ വരുന്നതുവരെ ഇടക്കാല സര്‍ക്കാരായി അധികാരത്തില്‍ തുടരാന്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ നിലവില്‍വന്നത്.മന്ത്രിസഭാ കാര്യങ്ങള്‍ക്കുള്ള സഹമന്ത്രി ശൈഖ് മുഹമ്മദ് അല്‍അബ്ദുല്ലക്ക് എതിരായ അവിശ്വാസ പ്രമേയത്തില്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. ഇതിനു മുന്‍മ്പാണ് മന്ത്രിസഭ രാജിവച്ചത്.