കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

0
40


പുനെ: പണി നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. ദേവിദാസ് പാലവ് എന്ന 28 കാരനാണ് ഭാര്യ മാന്ദ ദേവിദാസിനെ ദാരുണമായി കൊലപ്പെടുത്തിയത്.

പുതുതായി വാങ്ങിക്കാന്‍ പോകുന്ന ഫ്‌ളാറ്റ് കാണാനെന്ന വ്യാജേനയാണ് ദേവിദാസ് ഭാര്യയെയും കൂട്ടി പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ എത്തിയത്. തുടര്‍ന്ന് മൂന്നാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ സഹോദരന്റെ പരാതിയില്‍ ദേവിദാസിനെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയോട് ബന്ധമുണ്ടെന്നാരോപിച്ച് ഇവര്‍ തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്ന് യുവതി ഭര്‍ത്താവുമായി പിണങ്ങി മാതാപിതാക്കളുടെ കൂടെയാണ് താമസിച്ചിരുന്നത്. എന്നാല്‍ കൊലപാതകം ആസൂത്രണം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയെയും കൂട്ടി ഫ്‌ളാറ്റിലെത്തുകയായിരുന്നു.