കോഴിക്കോട്ട് കേരളത്തിലെ ആദ്യ കള്ളുചെത്ത് സ്‌കൂള്‍

0
157

കള്ളുചെത്ത് ശാസ്ത്രീയമായി പഠിപ്പിക്കുന്ന സ്‌കൂള്‍. കോഴിക്കോട് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയനും കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘവും ചേര്‍ന്നാണ് കേരമധു ടെക്‌നീഷ്യന്‍ ട്രെയ്‌നിംഗ് സെന്റര്‍ എന്ന് സ്‌കൂളിന് തുടക്കം കുറിക്കുന്നത്.

രണ്ട് മാസമാണ് കോഴ്‌സ്. കോടഞ്ചേരിയില്‍ സൊസൈറ്റിയുടെ അഞ്ചേ കാല്‍ ഏക്കര്‍ തെങ്ങിന്‍ തോപ്പാണ് ക്യാംപസ്. വിദഗദ്ധ തൊഴിലാളികളാണ് അധ്യാപകര്‍. മാസം 5000 രൂപ സ്‌റ്റൈപെന്‍ഡുണ്ട്. 18 മുതല്‍ 50 വയസ് വരെയുള്ളവര്‍ക്ക് ചേരാം.

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിരം ജോലിയും നല്‍കും. പരമ്പരാഗത ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കാനും യുവാക്കള്‍ക്ക് ജോലി നല്‍കാനുമാണ് പുതിയ സംരംഭമെന്ന് സംഘാടകര്‍ പറഞ്ഞു. ട്രെയ്‌നിംഗ് സെന്റര്‍ നവംബര്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും.