ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ഉത്പാദനം നിര്‍ത്തി വയ്ക്കുന്നു. ഫാക്ടറി ഡെയിലിയുടെ റിപ്പോര്‍ട്ടു പ്രകാരമാണ് ഇതിന്റെ ഉല്പാദനം നിര്‍ത്തിയത്. പകരം ആന്‍ഡ്രോയിഡ് ഫോണിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു.
റിലയന്‍സ് ജിയോ എത്തിയത് ഇന്ത്യന്‍ ടെലികോം മേഖലയില്‍ വന്‍ ഓഫറുകള്‍ സൃഷ്ടിച്ചാണ്. അതിനുശേഷം ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചപ്പോള്‍ ദശലക്ഷക്കണക്കിന് ഫ്രീ ബുക്കിങ്ങ് ആണ് നടന്നത്.
ജിയോ ഫോണിന്റെ നിലവിലുളള പ്ലാറ്റ്ഫോമില്‍ പല ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ സാധിക്കില്ല. അനുകൂലിക്കുന്ന പതിപ്പുകള്‍ക്കായി കമ്പനി ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെ സമീപിച്ചിരുന്നു.
ജിയോ ഫോണിന്റെ പ്ലാറ്റ്ഫോമായ വാട്ട്സാപ്പ്, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവ ലഭ്യമല്ല. എന്നാല്‍ സ്വന്തം ആപ്സുകളായ ജിയോ ചാറ്റ്, ജിയോ മ്യൂസിക്, ജിയോ ടിവി, ജിയോ സിനിമ എന്നിവയാണ് ജിയോ ഫോണില്‍ ലഭിക്കുകയുള്ളു.