ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ 5പേര്‍ മരിച്ചു

0
57


ജയ്പൂര്‍: ജയ്പുരിനടുത്തുള്ള ഖാതോലായി എന്ന ഗ്രാമത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ 5പേര്‍ മരിച്ചു. കൂടാതെ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരിച്ചവരില്‍4 പേര്‍ സ്ത്രീകളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും.പൊട്ടിത്തെറിയില്‍ ട്രാന്‍സ്ഫോര്‍മറില്‍നിന്നുള്ള എണ്ണ വീണത് കൂടുതല്‍ ദുരന്തം സൃഷ്ടിച്ചു.

ഉത്തരേന്ത്യയില്‍ വിവാഹത്തോടനുബന്ധിച്ചുള്ള ഒരു പ്രത്യേക ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.