ട്രെയിന്‍ തടഞ്ഞ് യാത്രക്കാര്‍

0
30

കോഴിക്കോട്: നാഗര്‍കോവില്‍ ~ മംഗലാപുരം ഏറനാട് എക്സ്പ്രസ് അനിശ്ചിതമായി വൈകിയോടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങി തടഞ്ഞിട്ടു.മണിക്കൂറുകള്‍ വൈകിയോടുകയും പല സ്റ്റേഷനുകളിലും പിടിച്ചിടുകയും ചെയ്തതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധമുണ്ടായത്.

ഒരു മണിക്കൂറിലധികം കോഴിക്കോട് പിടിച്ചിട്ട ട്രെയിന്‍ മൂന്ന് മണിക്കാണ് യാത്ര തുടര്‍ന്നത്.

മംഗള എക്സ്പ്രസിന് കടന്നു പോകാന്‍ ഏലത്തൂരില്‍ വീണ്ടും പിടിച്ചിട്ടപ്പോള്‍ യാത്രക്കാര്‍ പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിന് ശേഷം വീണ്ടും ട്രെയിന്‍ യാത്ര തുടര്‍ന്നു.

പല ദിവസങ്ങളിലും ഏറനാട് ഇങ്ങനെ വൈകിയോടുന്നതില്‍ യാത്രക്കാര്‍ ക്ഷുഭിതരാണ്. പല ഭാഗങ്ങളിലും റെയില്‍ പാളത്തില്‍ പണിനടക്കുന്നതും ട്രെയിനുകള്‍ വൈകാന്‍ കാരണമാകുന്നുണ്ട്.