തമിഴ്നാട്ടില്‍ കനത്ത മഴ

0
39

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ ഉണ്ടായതിനാല്‍ നഗരത്തില്‍ ഗതാഗതം നിലച്ചു.

തഞ്ചാവൂര്‍ ജില്ലയില്‍ മതിലിടിഞ്ഞുവീണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലാണു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

ഇന്നു പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ മൂന്നുമണിക്കു ക്ലാസുകള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 28നാണു വടക്കുകിഴക്കന്‍ മണ്‍സൂണ്‍ തമിഴ്നാട്ടില്‍ പെയ്തു തുടങ്ങിയത്.