ദക്ഷിണ റെയില്‍വേ ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റം

0
33

തിരുവനന്തപുരം : ദക്ഷിണ റെയില്‍വേ ട്രെയിനുകളുടെ സമയക്രമമാണ് നാളെ മുതല്‍ മാറുന്നത്. ട്രെയിനുകളുടെ വേഗം വര്‍ധിപ്പിച്ചതിനാലാണ് പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങളുണ്ടായത്. സമയക്രമത്തില്‍ മാറ്റമുണ്ടെങ്കിലും സ്റ്റോപ്പുകളില്‍ മാറ്റമില്ല.

തിരുവനന്തപുരം ഡിവിഷനില്‍ ആഴ്ചയില്‍ രണ്ടുസര്‍വീസുകള്‍ പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം- പാലക്കാട് അമൃത പൊള്ളാച്ചി, പഴനിവഴി മധുരവരെ നീട്ടി.

ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടി.

കണ്ണൂര്‍- എറണാകുളം ദ്വൈവാര ട്രെയിന്‍ ആലപ്പുഴവരെ നീട്ടി.

കൊച്ചുവേളി- മംഗളൂരു ജങ്ഷന്‍ അന്ത്യോദയ ട്രെയിനാണ് പുതിയ സര്‍വീസ്.

9.50ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടാറുള്ള നേത്രാവതി എക്സ്പ്രസ് ഇനി 9.45ന് പുറപ്പെടും.

വൈകിട്ട് അഞ്ചിന് പുറപ്പെടാറുള്ള തിരുവനന്തപുരം ഗുവാഹത്തി എക്സ്പ്രസ് 4.55ന് പുറപ്പെടും.

വൈകിട്ട് 3.35ന് പുറപ്പെടാറുള്ള തിരുവനന്തപുരം- വെരാവല്‍ എക്സ്പ്രസ് 4.45നാണ് പുറപ്പെടുക.

രാവിലെ 6.10ന് പുറപ്പെടാറുള്ള കോര്‍ബ എക്സ്പ്രസ് അഞ്ചു മിനിറ്റ് വൈകി പുറപ്പെടും.