ദീപികയെ പ്രശംസിച്ച്‌ ആലിയ

0
47

ദീപികയെ പ്രശംസിച്ച്‌ ആലിയ പറഞ്ഞ വാക്കുകളും അവയ്ക്ക് ദീപിക നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. ചിത്രത്തിലെ ദീപികയുടെ വേഷപ്പകര്‍ച്ചയെ എത്ര കണ്ട് പ്രശംസിച്ചിട്ടും മതിയാകുന്നില്ല ആലിയയ്ക്ക്.

“പത്മാവതിയുടെ ട്രെയിലര്‍ കണ്ടു. ദീപിക ശരിക്കും ഒരു രാജ്ഞി തന്നെ. ഒരിക്കലും ദീപികയെ പോലെ അഭിനയിക്കാനോ അവരെ പോലെ ആകാനോ എനിക്ക് സാധിക്കില്ലെന്ന് അറിയാം “- ആലിയ പറഞ്ഞു.

ഇതിന് ദീപിക കൊടുത്ത മറുപടിയും ഹിറ്റായി. “എന്റെ ആലൂ.. നീ ചിലപ്പോഴൊക്കെ ബോധമില്ലാത്തവളാണ്.. നിന്നോടൊരുപാടിഷ്ടം” എന്നാണ് ദീപിക മറുപടി നല്‍കിയത്.

ദീപിക, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി, ചിത്രം പ്രഖ്യാപിച്ച അന്ന് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ഭരണാധികാരിയായിരുന്ന അലാദ്ദിന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പത്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. 160 കോടി രൂപ മുതല്‍മുടക്കുള്ള ചിത്രം നിര്‍മിക്കുന്നത് ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ്. ചിത്രം ഡിസംബര്‍ ഒന്നിന് തിയ്യേറുകളിലെത്തും