ദേശീയഗാനം നിര്‍ബന്ധമാക്കി ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസുകളില്‍

0
36

ജയ്പൂര്‍: ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസുകളില്‍ എല്ലാ ദിവസവും ദേശീയ ഗാനവും ദേശീയ ഗീതവും നിര്‍ബന്ധമാക്കിയത്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജയ്പൂര്‍ മേയറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ ദിവസവും രാവിലെ ദേശീയഗാനവും വൈകീട്ട് ദേശീയഗീതവും ആലപിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. നിര്‍ദ്ദേശം ഇന്നുമുതല്‍ പ്രാബല്യത്തിലാകുകയും ചെയ്തു.

ദേശീയഗാനം ആലപിക്കാന്‍ കഴിയാത്തവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് മേയര്‍ അശോക് ലെഹോത്തി പറഞ്ഞു.