നടിയെ ആക്രമിച്ച കേസ്: മുഖ്യ സാക്ഷി മൊഴിമാറ്റി

0
139

 

സാക്ഷിയുടെ പുതിയ മൊഴി നടന്‍ ദിലീപിന് അനുകൂലം

കൊച്ചി:യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ സാക്ഷി മൊഴി മാറ്റി. സാക്ഷിയുടെ പുതിയ മൊഴി നടന്‍ ദിലീപിന് അനുകൂലം. കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് ഇയാള്‍ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് മുന്‍പാണ് സാക്ഷി മൊഴി മാറ്റിയത്. പള്‍സര്‍ സുനി ലക്ഷ്യയില്‍ എ്ത്തിയിരുന്നു എന്നായിരുന്നു ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.

രഹസ്യ മൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. മൊഴി മാറ്റിയതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു.