നടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

0
100

ബംഗളൂരു: മലയാള സിനിമാനടി റേബാ മോണിക്കാ ജോണിനെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. നടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന, ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്ളിന്‍ വിസിലിനെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

Image result for reba monica john

കഴിഞ്ഞ നവംബറോടെയാണ് ഇയാളുടെ ശല്യം തുടങ്ങിയത്. ഞായറാഴ്ചകളില്‍ നടി മഡിവാള ഹൊസൂര്‍ മെയിന്‍ റോഡിലെ പള്ളിയില്‍ പേകുന്നതിനിടെ ഇയാള്‍ സ്ഥിരമായി പിറകേനടന്ന് ശല്യം ചെയ്തിരുന്നു. പിന്നീട് മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മെസേജുകള്‍ അയയ്ക്കുകയായിരുന്നു. പലതവണ താക്കീത് നല്‍കിയെങ്കിലും യുവാവ് ശല്യം തുടര്‍ന്നതായി പരാതിയില്‍ പറയുന്നു.

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച റേബയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്.