നായികയെ കണ്ട സന്തോഷത്തില്‍ നായകന്‍ ; വീഡിയോ ഹിറ്റ്

0
33

ബോളിവുഡ് ചിത്രം ഖരീബ് ഖരീബ് സിംഗ്ലെയുടെ ചിത്രീകരണത്തിന് ശേഷം നായകന്‍ തന്റെ നായികയെ എത്ര മാത്രം മിസ്സ് ചെയ്യുന്നുവെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ച കുറിപ്പുകള്‍ വളരെയധികം ചര്‍ച്ചയായി മാറിയിരുന്നു.

ബോളിവുഡ് ചിത്രം ഖരീബ് ഖരീബ് സിംഗ്ലെയില്‍ നായികയായി എത്തുന്നത് മലയാളത്തിന്റെ പ്രിയതാരം പാര്‍വതിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത് ഇര്‍ഫാന്‍ ഖാനും.

‘പാര്‍വതി ഞാന്‍ കണ്ണീരിനെ വെറുക്കുന്നു. മുംബൈയില്‍ വേഗം കണ്ടു മുട്ടാം. കൊല്‍ക്കത്തയിലെ ഡേറ്റ് ഞാന്‍ മാത്രമായി അവസാനിച്ചു’ എന്നാണ് ഇര്‍ഫാന്‍ എഴുതിയത്.

ഇതിന് മറുപടിയുമായിട്ട് പാര്‍വതി എഴുതിയ പോസ്റ്റും വൈറലായി മാറിയിരുന്നു.
‘ഇര്‍ഫാന്‍, ഞാന്‍ ഇതാ വരികയാണ്. ഇനി കണ്ണീരില്ല, ഡേറ്റിങിനായി കാത്തിരിപ്പുമില്ല എന്നാണ് പാര്‍വതി നല്‍കിയ മറുപടി.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് പാര്‍വതിയും ഇര്‍ഫാനും നേരിട്ട് കണ്ടപ്പോള്‍ എടുത്ത വീഡിയോയാണ്.

No more tears | Qarib Qarib Singlle

No more tears #Yogi ji… Finally Qarib Qarib Singlle se hue double !! Irrfan #JaaneDe Atif Aslam Zee Studios

Posted by Parvathy on 30 ಅಕ್ಟೋಬರ್ 2017

നവംബര്‍ 10ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ഇരുവരും ഇപ്പോള്‍.