ബംഗളൂരു: കര്‍ണാടക പോലീസിനെ നയിക്കുന്നത് ഇനി നീലാമണി എന്‍. രാജു. കര്‍ണ്ണാടകയിലെ ആദ്യ വനിതാ പോലീസ് മേധാവിയാണ് നീലാമണി എന്‍. രാജു.
1983 ബാച്ച് ഐപിഎസ് ഓഫീസറാണ് നീലാമണി.
ഡിജിപി രൂപക് കുമാര്‍ ദത്ത വിരമിച്ച ഒഴിവിലേക്കാണ് നീലാമണിയുടെ നിയമനം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.