പടയൊരുക്കം യാത്രയില്‍ നിന്ന് കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് വി.ഡി.സതീശന്‍

0
43


കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കം യാത്രയില്‍ നിന്ന് കളങ്കിതരേയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും മാറ്റി നിര്‍ത്തുമെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ.

കളങ്കിതരെ വേദിയിലേക്ക് കടത്തിവിടാന്‍ നീക്കമുണ്ടാവുമെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നും വേദിയില്‍ ആരൊക്കെ കയറണം, ആരൊക്കെ ഹാരാര്‍പ്പണം നടത്തണം എന്നതിനൊക്കെ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു. കളങ്കിതരില്‍ നിന്ന് പണപ്പിരിവ് നടത്തരുതെന്ന് കീഴ് ഘടകങ്ങള്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി.

പടയൊരുക്കം യാത്രയെ തകര്‍ക്കാനുള്ള ഗൂഢ നീക്കം ചില ഭാഗങ്ങളില്‍ നിന്ന് നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്രയിലുടനീളം ജാഗ്രത പാലിക്കണമെന്ന് വി.ഡി സതീശന്‍ കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗ്രൂപ്പ് എന്നത് ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് ലിസ്റ്റ് തയ്യാറാക്കാന്‍ ആരുടേയും പ്രായം ചോദിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.