തിരുവനന്തപുരം: കാര്‍ഷിക-പുഷ്പ വസന്തത്തെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം കനകക്കുന്നില്‍ നവംബര്‍ മൂന്നിനു ആരംഭിക്കുന്ന പുഷ്പ-കാര്‍ഷിക മേളയില്‍ പുത്തന്‍ വിസ്മയങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്.
പൂക്കളിലും പച്ചക്കറികളിലും തീര്‍ത്ത അനവധി ഇന്‍സ്റ്റലേഷനും മേളയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തും. പൂക്കളുടെ നീണ്ട നിരയ്ക്ക് പുറമേ കട്ട് ഫ്ളവേഴ്സ് ഷോ, ലാന്‍ഡ് സ്കേപ്പിംഗ് ഷോ എന്നിവയും മേളയില്‍ ഒരുക്കുന്നുണ്ട്. പൂക്കളാല്‍ തീര്‍ത്ത സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി പോയിന്റും മേളയുടെ മറ്റൊരു
പ്രത്യേകതയാണ്.
പുഷ്പോത്സവത്തോടനുബന്ധിച്ച് ഫാഷന്‍ ഷോ, പുഷ്പ രാജാ- പുഷ്പ റാണി മത്സരങ്ങള്‍, കലാസന്ധ്യകള്‍, നാടന്‍-മലബാര്‍ ഭക്ഷ്യമേള, പായസ മേള, ഗെയിംസ് ഷോ കൂടാതെ പുഷ്പങ്ങള്‍ കൊണ്ട് ഒരുക്കിയിരിക്കുന്ന ശില്പങ്ങളും മേളയിലുണ്ട്.
നവംബര്‍ 3 മുതല്‍ 15 വരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് മേള സംഘടിപ്പിക്കുന്നത്. മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ജൈവ വിഭവ വികസന കേന്ദ്രം, കേരള് ടുഡേ എന്നിവയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.