പോലീസ് വാഹനപരിശോധന കര്‍ശനമാക്കി

0
55

കാസര്‍കോട്: നഗരത്തില്‍ പോലീസ് വാഹനപരിശോധന കര്‍ശനമാക്കി. അമിതവേഗതയിലും മദ്യപിച്ചും ലൈസന്‍സ് ഇല്ലാതെയും വാഹനങ്ങള്‍ ഓടിക്കുന്നതിനും അനധികൃത പാര്‍ക്കിംഗിനുമെതിരെയാണ് പോലീസ് നടപടി ശക്തമാക്കിയത്. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ കൊടുത്ത മൂന്നു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.

കുട്ടികള്‍ വാഹനമോടിച്ചാല്‍ വാഹനം കൊടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്.

മുഹമ്മദ് ഇര്‍ഫാന്‍ (26), ഷിറിബാഗിലുവിലെ കുഞ്ഞഹമ്മദ്, തളങ്കരയിലെ മുഹമ്മദ് നിസാര്‍ (25), എന്നിവര്‍ക്കെതിരെയാണ് കേസ്. മല്ലികാര്‍ജുന ക്ഷേത്രപരിസരത്തും കറന്തക്കാട്ടും ഷിറിബാഗിലുവിലും പോലീസ് വാഹന പരിശോധന നടത്തിയപ്പോഴാണ് കുട്ടികള്‍ ഓടിച്ചുവരികയായിരുന്ന മൂന്ന് ബൈക്കുകള്‍ പിടിയിലായത്.