ബിജു മേനോന്, ആസിഫ് അലി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗ കരിക്കിന് വെള്ളം. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകന് എന്ന പേര് കേള്‍ക്കാന്‍ ഖാലിദ് റഹ്മാന് സാധിച്ചു.
ഖാലിദ് റഹ്മാന് തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് കടക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകന്. ‘ഉണ്ട’ എന്നാണ് ചിത്രത്തിനു പേരിട്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ പേരുപോലെ തന്നെ വ്യത്യസ്തമായിരിക്കും ചിത്രത്തിന്റെ പ്രേമേയവും.
ഈ ചിത്രത്തിന്റ മറ്റു പ്രവര്‍ത്തകരെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ്, ശ്യാംദത്ത് ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്സ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഉടന്‍ വരാനിരിക്കുന്ന റിലീസുകള്‍.