മുംബൈ: എന്‍ഡിഎ മുന്നണിയെ പ്രതിസന്ധിയിലാഴ്ത്തി മുന്നണിയിലെ രണ്ടാമത്തെ മുഖ്യകക്ഷിയായ ശിവസേന ബിജെപിക്കെതിരെ രംഗത്ത്. ബിജെപിയാണ് തങ്ങളുടെ മുഖ്യ ശത്രുവെന്ന് ശിവസേന രാജ്യസഭാ എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിലാണ് ശിവസേന നേതാവ് വിവാദ പ്രസ്താവന നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കുന്നതെന്നും ചടങ്ങിനിടെ സഞ്ജയ് റാവത്ത് പറഞ്ഞു.
2019-ല്‍ നടക്കുന്ന സംസ്ഥാന നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളിലേക്കായി പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തില്‍ തങ്ങള്‍ തയ്യാറെടുപ്പ് തുടങ്ങിയതായും ബിജെപിയെ ഒപ്പം നിര്‍ത്തിയോ ഒറ്റയ്ക്കോ തെരഞ്ഞെടുപ്പ് നേരിടാന്‍ ശിവസേന സജ്ജമാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
അതേസമയം, ബിജെപിക്കെതിരായി സംസാരിച്ച റാവത്ത് ചടങ്ങില്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചതും കൗതുകമായി. ജനങ്ങള്‍ അംഗീകരിക്കരിച്ച നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും റാവത്ത് പറഞ്ഞു. കൂടാതെ ജനങ്ങള്‍ രാഹുല്‍ ഗാന്ധി പറയുന്നത് കേള്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.