ബീജിങ്ങ്: യാര്‍ലങ് സാങ്പോ (ബ്രഹ്മപുത്ര) നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ചൈനയുടെ നീക്കം. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമാണ് ഈ നദി ഒഴുകുന്നത്. 1000 കിലോമീറ്റര്‍ ടണല്‍ നിര്‍മിച്ച് വഴിതിരിച്ച് വിടാനാണ് നീക്കം നടക്കുന്നത്. ഈ പദ്ധതി സിന്‍ജിയാങ്ങിലെ തക്ലിമാകന്‍ മരുഭൂമിയിലേക്ക് തിബത്തില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതിയാണ്.
ലോകത്തെ ഏറ്റവും വലിയ ടണല്‍ നിര്‍മിക്കുന്നത് ചൈനയുടെ ഉണങ്ങി വരണ്ട സിന്‍ജിയാങ് മേഖലയിലേക്ക് വെള്ളമെത്തിക്കുന്നതിനാണെന്ന് റിപ്പോര്‍ട്ടുകള്‍.
സിയാങ് എന്ന പേരില്‍ ഒഴുകുന്ന സാങ്പോ എന്ന നദി ഇന്ത്യയിലെ അരുണാചല്‍ പ്രദേശിലൂടെയാണ് കടന്നുപോകുന്നത്. അസമിലെത്തുന്ന സിയാങ് ബ്രഹ്മപുത്ര എന്നറിയപ്പെടുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജലക്ഷാമം പരിഹരിക്കുന്നത് ബ്രഹ്മപുത്രിയിലെ വെള്ളമാണ്.
തുരങ്കം നിര്‍മിക്കാനുള്ള പദ്ധതി മാര്‍ച്ചില്‍ ചൈനീസ് സര്‍ക്കാറിനു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതി ആദ്യഘട്ടത്തിലാണെങ്കിലും നടപ്പിലാകുകയാണെങ്കില്‍ ഇന്ത്യയിലെ വന്‍ വരള്‍ച്ചക്കിടെ വരുത്തുന്ന പദ്ധതിയാണിത്.
1000 കിലോമീറ്റര്‍ തുരങ്കം നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ചൈനീസ് എഞ്ചിനീയര്‍മാര്‍ പരീക്ഷിച്ചു നോക്കുന്നുണ്ടെന്ന് പദ്ധതിയില്‍ ഉള്‍പ്പെട്ട വിദഗ്ധരെ ഉദ്ധരിച്ച് ഹോങ്കോങ്ങില്‍ നിന്നുള്ള ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം തിബത്ത് സ്വയംഭരണ പ്രദേശത്തെ സാങ്പോ നദി വറ്റിച്ച് ആ വെള്ളം തുരങ്കം വഴി തിബത്തന്‍ പീഠഭൂമിയിലെ മഴ നിഴല്‍ പ്രദേശമായ ഉയ്ഖര് മേഖലയിലേക്ക് വഴിതിരിച്ച് വിടുക എന്നതാണ് ശാസ്ത്രജ്ഞരുടെ നിര്‍ദേശം.