ഭര്‍ത്താവിനു നല്‍കിയ പാലില്‍ നവവധു വിഷം കലര്‍ത്തി; 13 പേര്‍ മരിച്ചു

0
100

പഞ്ചാബ് : ഭര്‍ത്താവിനെ കൊന്ന് കാമുകനൊപ്പം ജീവിക്കാന്‍ നവവധു കൊടുത്ത വിഷം കഴിച്ച് 13 പേര്‍ മരിച്ചു. 15 പേര്‍ ഗുരുതരാവസ്ഥയില്‍. പാകിസ്ഥാനിലെ ലാഹോറിനു സമീപം ദൗലത് പുര്‍ സ്വദേശി ആസിയയാണു ഈ കടും കൈ ചെയ്തത്. യുവതി എതിര്‍ത്തിട്ടും അംജത് എന്ന ആളുമായി ബന്ധുക്കല്‍ വിവാഹം ചെയ്തയക്കുകയായിരുന്നു. ഭര്‍ത്താവിനോട് യുവതി കാമുകനെക്കുറിച്ച് പറഞ്ഞെങ്കിലും അയാള്‍ ഉപദ്രവിക്കുകയായിരുന്നു.

എന്നാല്‍ അംജതിന്റെ ശല്യം സഹിക്കാനാകാതെ ആസിയ അയാള്‍ക്ക് കുടിക്കാനുള്ള പാലില്‍ വിഷം കലര്‍ത്തുകയായിരുന്നു. എന്നാല്‍ അയാള്‍ പാല്‍ കുടിക്കാത്തതിനെ തുടര്‍ന്ന് അംജദിന്റെ ബന്ധുക്കള്‍ അത് കൊണ്ട് ലസ്സി ഉണ്ടാക്കി. ഈ ലസ്സി 28 പേര്‍ കുടിച്ചു. വിഷം കലര്‍ന്ന ലസ്സി കുടിച്ച് 13 പേര്‍ മരിക്കുകയും 15പേര്‍ ചികിത്സയിലുമാണ്.

പിന്നീട് ആസിയ തന്നെ പോലീസില്‍ കുറ്റ സമ്മതം നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലില്‍ ചേര്‍ക്കാനുള്ള വിഷം നല്‍കിയത് കാമുകനാണെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ കാമുകനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.