മദ്യപിച്ച് വാഹനത്തില്‍ സഞ്ചരിച്ച ക്രൈംബ്രാഞ്ച് ഐ.ജി ജയരാജന് സസ്‌പെന്‍ഷന്‍

0
50

തിരുവനന്തപുരം: മദ്യപിച്ച് പോലീസ് വാഹനത്തില്‍ യാത്ര ചെയ്തതിന് ക്രൈംബ്രാഞ്ച് ഐ.ജി. ജയരാജിന് സസ്‌പെന്‍ഡ് ചെയ്തു. ഡിജിപി യുടെ ശുപാര്‍ശ പ്രകാരം മുഖ്യമന്ത്രിയാണ് ഐജിയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

ഒക്ടോബര്‍ 25 നാണ് അഞ്ചല്‍ റോഡരികത്ത് പോലീസിന്റെ ഒദ്യോഗിക വാഹനം കണ്ടെത്തിയത്. നിര്‍ത്തിയിട്ട വാഹനത്തില്‍ പോലീസിന്റെ പരിശോധനയില്‍ ഐജി ജയരാജ് വാഹനത്തില്‍ ഉണ്ടായിരുന്നു.

സംഭവത്തില്‍ ഐജിയുടെ ഡ്രൈവറിനെതിരെ മാത്രം കേസെടുക്കാനായിരുന്നു അധികൃതരുടെ ശ്രമം. അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെ ഡി.ജി.പി ഐജിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.