വിമാനത്തിന്‍റെ ഡോര്‍ ടെറസിലേക്ക് തകര്‍ന്ന് വീണു

0
72

ഹൈദരാബാദ്: പരിശീലന പറക്കലിനിടെ വിമാനത്തിന്‍റെ ഡോര്‍ ടെറസിലേക്ക് തകര്‍ന്ന് വീണു.തെലുങ്കാന ഏവിയേഷന്‍ അക്കാദമിയുടെ വിമാനത്തിന്‍റെ ഡോറാണ് പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണത്. വിമാനത്തില്‍ പൈലറ്റും ട്രെയിനിയുമായിരുന്നു ഉണ്ടായിരുന്നത്. സെക്കന്തരാബാദിലെ ലാലാഗുഡയിലാണ് സംഭവം.

ഗണേഷ് യാദവ് എന്നയാളുടെ വീടിന്‍റെ ടെറസിലാണ് വിമാന വാതില്‍ പതിച്ചത്.സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്ര വ്യോമയാന വിഭാഗം ഉത്തരവിട്ടിട്ടുണ്ട്

ലാലാപ്പെട്ട് മേഖലയില്‍ പൈലറ്റ് പരിശീലന കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നത് നിത്യസംഭവമാണ്.