ശാരീരികബന്ധത്തിന് വിസ്സമതിച്ച ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച ഭര്‍ത്താവ്

0
57

ഉത്തര്‍പ്രദേശ്: ശാരീരികബന്ധത്തിന് തയ്യാറാകാത്ത ഭാര്യയുടെ ജനനേന്ദ്രിയത്തിലേക്ക് ആസിഡ് ഒഴിച്ച് ഭര്‍ത്താവ് പ്രതികാരം ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍പ്രദേശിലെ കോട്വാലി ജില്ലയിലെ ബെഹ്രിന്‍ ഗ്രാമത്തില്‍ നടന്ന സംഭവമാണ്. ഉത്തര്‍പ്രദേശില്‍ ദമ്പതികള്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പോലീസ് പറയുന്നു.

ആറു വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ മൊഴി പ്രകാരം ഭര്‍ത്താവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.