ചെന്നൈ : മലയാളി ഐ.പി.എസ്. ട്രെയിനി സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയില്‍ കൃത്രിമം കാട്ടി.ഐ.പി.എസ്. ട്രെയിനി ഓഫീസര്‍ക്കെതിരേ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശി ഷബീര്‍ കരീമിനെതിരെയാണ് (25) കേസ്.
ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷയെഴുതുന്നതിനിടെയാണ് കൃത്രിമം കാട്ടിയത്.ബ്ളൂടൂത്ത് ഉപയോഗിച്ച് പരീക്ഷ എഴുതിയ ഷബീറിന് ഹൈദരാബാദില്‍നിന്ന് ഭാര്യ മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞുകൊടുക്കുകയായിരുന്നുവത്രെ.
സംഭവത്തില്‍ ചെന്നൈ എഗ്മൂര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്. ഷബീറിന്റെ ഭാര്യയെ ചോദ്യംചെയ്യുന്നതിനായി ചെന്നൈ പോലീസ് ഹൈദരാബാദ് പോലീസിന്റെ സഹായംതേടി.
തിരുനല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി പ്രൊബേഷനില്‍ ജോലിചെയ്യുകയായിരുന്നു ഷബീര്‍.2014 ഐ.പി.എസ്. ബാച്ചുകാരനാണ്.