സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കൊപ്പമുള്ള യു ഡി എഫ് നേതാക്കളുടെ ചിത്രവും പുറത്ത്

0
30

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അബു ലൈസിനൊപ്പം യു ഡി എഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രം പുറത്ത്.

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖും അബുലൈസിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചെടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അബു ലൈസിനെ നേരിട്ട് പരിചയമില്ലെന്ന് ടി.സിദ്ദിഖ് പ്രതികരിച്ചു.

തെരഞ്ഞടുപ്പ് കാലത്ത് ദുബായിയില്‍ പോയപ്പോള്‍ ആരെങ്കിലും എടുത്തതാവാം ഫോട്ടോ.
ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറെന്നും അദ്ദേഹം പറഞ്ഞു.

അബുലൈസുമായി ബന്ധമില്ലെന്ന് പി കെ ഫിറോസ് പറഞ്ഞു. അന്വേഷണം നേരിടാന്‍ തയാറാണെന്ന് യൂത്ത് ലീഗ് നേതാവ് കൂട്ടിച്ചേര്‍ത്തു.
നേരത്തേ ഇടത് എം എല്‍ എമാരായ പി ടി എ റഹീമും കാരാട്ട് റസാഖും അബുലൈസിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നത് വിവാദമായിരുന്നു.