അടിവസ്ത്രം മാത്രം ധരിച്ച പ്രതികളെ പൊലീസ് സ്റ്റേഷനില്‍ പാട്ട് പാടിക്കുന്നു

0
47

മലപ്പുറം: പരപ്പനങ്ങാടിയില്‍ അടിവസ്ത്രം മാത്രം ഇട്ട പ്രതികളെ പൊലീസ് സ്റ്റേഷനില്‍ പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. താനൂര്‍ സിഐ അലവിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

സിഐ അലവി പ്രതികളെ അര്‍ധ നഗ്‌നരായി നിര്‍ത്തി പാട്ട് പാടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മൂന്ന് പ്രതികള്‍ വട്ടത്തില്‍ നിന്ന് കൈകൊട്ടി പാടുകയും പരസ്പരം കൈ കൊട്ടുന്നതും  കാണാം.

കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളോട് പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് പൊലീസിന് കൃത്യമായ മാര്‍ഗ നിര്‍ദേശം നിലനില്‍ക്കുമ്പോഴണ് ഇത്തരത്തിലുള്ള പ്രാകൃത ശിക്ഷാ രീതി തുടരുന്നത്. പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച ഇവരെ അടിവസ്ത്രം മാത്രം ധരിച്ച് നിര്‍ത്തുകയും പാട്ട് പാടിക്കുകയുമായിരുന്നു.