തിരുവനന്തപുരം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനവ്യാപകമായി ബുധനാഴ്ച നടത്തുന്ന കടയടപ്പ് സമരം തുടങ്ങി.രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു സമരം.
ഭീഷണിപ്പെടുത്തി കടയടപ്പിക്കാന്‍ പാടില്ലെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരേയാണു സമരം.
ഹോട്ടലുകള്‍ അടക്കമുള്ള കടകള്‍ പ്രവര്‍ത്തിക്കില്ല. കേരളപ്പിറവി ദിനമായതിനാല്‍ കടയടപ്പുസമരം 11 മണിക്കൂറായി നിജപ്പെടുത്തിയത്.
ജി.എസ്.ടി.യിലെ അപാകം പരിഹരിക്കുക, റോഡ് വികസനത്തിന് കുടിയൊഴിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, വാടക കുടിയാന് നിയമം പരിഷ്കരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.