ഇന്‍ഡോ- ഒമാനിയന്‍ സാംസ്കാരിക ബന്ധത്തിന്‍റെ കഥപറഞ്ഞ് ചലച്ചിത്രമെത്തുന്നു

0
53

തിരുവനന്തപുരം : ഇന്‍ഡോ – ഒമാനിയന്‍ സാംസ്കാരിക ബന്ധത്തിന് പ്രധാന്യം നൽകുന്ന ‘സയാന’ എന്ന ചിത്രത്തിന്‍റെ പൂജ ഇന്ന് മസ്ക്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടന്നു.

ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരി തെളിച്ചു.  ഒമാനും ഇന്ത്യയും തമ്മിൽ സൗഹൃദം പങ്ക് വെക്കുന്ന അപൂർവ്വ നിമിഷമാണ് ഇതിലൂടെ സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ഇത് മലയാള സിനിമ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമാണ്. ഇരുരാജ്യങ്ങളും നൂറ്റാണ്ടുകളായുള്ള ബന്ധം ഈ സിനിമക്ക് മുതൽകൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

ചരിത്ര പരമായി ഏറെ പ്രാധാന്യമുള്ള ഒരു രാജ്യങ്ങളിലെ ഈ അപൂർവ്വ കട്ടുകെട്ട് മലയാള സിനിമക്ക് മുതൽകൂട്ടാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. കേരള കലാരൂപങ്ങളെ മുൻപ് വിവിധ ഭാഷകളിലേക്ക് ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അറബ് ഭാഷയിലേക്ക് മാറ്റുന്നത്. ജാതിയുടേയും മറ്റും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സമയത്ത് സിനിമയിലൂടെ ദേശങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പ്രശസ്ത സംവിധായകരായ ശ്യാമപ്രസാദ്, ബ്ലസി,  നിർമ്മാതാവ് മാധവൻ ഇടപ്പാൽ, വി.വി ഹംസ, സീനിയർ കാമറാമാൻ രാമചന്ദ്രബാബു, നടൻ ഗോപകുമാർ, മാധ്യമ പ്രവർത്തൻ കെ.കുഞ്ഞിക്കണ്ണൻ, റിജു റാം, ഫൈസൽ അട്സല് ജി തുടങ്ങിയവർ സംസാരിച്ചു.

ഡോ: ഖാലിദ് അൽ സിഡ്ജാലി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.തന്റെ സിനിമാ ജീവിതത്തിലെ നാഴികകല്ലാണ് ഈ സിനിമയെന്ന് സംവിധായകന്‍ പറഞ്ഞു. തന്റെ ഇത് വരെയുള്ള സംരംഭങ്ങള്‍ എല്ലാം ഇന്ത്യന്‍ സാങ്കേതിക വിദഗ്ദരെ ഉപയോഗിച്ചായിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയില്‍ വെച്ച് സിനിമ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കൻ രാജ്യങ്ങളിലെ സ്ത്രീകളുടെഅവകാശങ്ങളെക്കുറിച്ചാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ഇതോടൊപ്പം ഓരോ സ്ത്രീകളുടെയും അവസ്ഥ അവളുടെ അവകാശങ്ങൾ വളരെ മോശമായ സാഹചര്യങ്ങളും സിനിമയിൽ പ്രതിപാദിക്കുന്നു.

അറബ് മലയാളം ഭാഷകളിൽ ചിത്രീകരിക്കുന്ന ഈ സിനിമയിൽ ഒമാൻ നടീനടൻമാരോടൊപ്പം. മലയാളത്തിൻ നിന്നുള്ള എം.ആർ ഗോപകുമാർ, സാഗർ, റിജുറാം എന്നിവർ വേഷമിടും.

പ്രശസ്ത ഛായാഗ്രഹനായ അയ്യപ്പൻ എൻ ആണ് ക്യാമറ

പൊൻമുടി, ആലപ്പുഴ, വയനാട്, എന്നിവിടങ്ങളിലാണ് ലൊക്കേഷൻ. ടൂറിസത്തിനും പാരമ്പര്യ വൈദ്യശാസ്ത്രത്തിനും മുൻതൂക്കം നൽകിയാണ് സിനിമ ഒരുക്കുന്നത്.

ഹീര ഫിലിംസ് മാധവൻ എടപ്പാളിനൊപ്പം ഒമാൻ റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റിയും നിർമ്മാണത്തിൽ പങ്കാളികളാകും.