ഓഹരി വിപണിയില്‍ ചരിത്ര മുഹൂര്‍ത്തം: നിഫ്റ്റി സര്‍വകാല റെക്കൊഡില്‍

0
61


മുംബൈ: ഓഹരി കമ്പോളത്തില്‍ ഇന്ന് ചരിത്ര മുന്നേറ്റം. ഉച്ചക്ക് ഒരു മണിയോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 406 .83 പോയിന്റ് ഉയര്‍ന്ന് 33634 31 പോയിന്റില്‍ എത്തി.

ഒരു ട്രേഡിങ്ങ് സെഷനിലെ ആദ്യ മണിക്കൂറുകളില്‍ തന്നെയുള്ള ഈ വമ്പന്‍ കുതിപ്പ് 105 .70 പോയിന്റ് ഉയര്‍ന്ന് എന്‍. എസ് .ഇ നിഫ്റ്റി 10441 പോയിന്റ്റിലെത്തി.

ഇതര ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും പുതിയ ഉയരങ്ങളിലാണ്. ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഏറ്റവും തിളങ്ങിയത് ഭാരതി എയര്‌ടെലാണ്.

ബാങ്കിങ് മേഖലയിലെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി ഇന്ന് രേഖപ്പെടുത്തിയത് സര്‍വകാല റെക്കോഡ് നേട്ടമാണെന്ന പ്രത്യേകതയുമുണ്ട്.