കര്‍ണ്ണാടകയില്‍ കഴിയാന്‍ കന്നഡ പഠിക്കണം : സിദ്ധാരാമയ്യ

0
42

ബംഗളൂരു: കര്‍ണ്ണാടകയില്‍ കഴിയണമെങ്കില്‍ കന്നഡ പഠിക്കണമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. കര്‍ണ്ണാടക രാജ്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ താമസിക്കുന്നവരെല്ലാം കന്നഡിഗരാണ്. അത് കൊണ്ട് ഇവിടെ താമസിക്കുന്നവരും കന്നഡ പഠിക്കണം. ഒപ്പം അവരവരുടെ കുട്ടികളെയും കന്നഡ പഠിപ്പിക്കണമെന്നും സിദ്ധാരാമയ്യ പറഞ്ഞു. കന്നഡ പഠിക്കാത്തവര്‍ നാടിനോട് അവഹേളന കാട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കന്നഡ പഠിപ്പിക്കണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ ഇംഗ്ലീഷ് മീഡിയങ്ങളില്‍ ചേര്‍ക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടു വരുന്നത്. പ്രൈമറി ക്ലാസ്സുകളില്‍ തന്നെ കുട്ടികള്‍ക്ക് മാതൃഭാഷ നിര്‍ബന്ധമാക്കാന്‍ താന്‍ കത്തെഴതും. മറ്റ് ഭാഷകളോട് തനിക്ക് ബഹുമാനക്കുറവില്ലെന്നും സിദ്ദാരാമയ്യ കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു മെട്രേ റെയിലില്‍ ഹിന്ദി ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ സിദ്ധാരാമയ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. മെട്രോ റെയിലില്‍ ഹിന്ദി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.